നായനാർ അക്കാദമിയിൽ അനുമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനാണ് രണ്ടാമതും നോട്ടീസ് അയച്ചത്.

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിനെതിരെ ( CPM Party Congress ) കന്റോൺമന്റ് ബോർഡ്. നായനാർ അക്കാദമിയിൽ അനുമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനാണ് രണ്ടാമതും നോട്ടീസ് അയച്ചത്. അനുമതി നേടാതെയുള്ള വേദിനിർമാണം തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണിതെന്നും നോട്ടീസിൽ പറയുന്നു. 

കന്റോൺമെന്റ് ആക്ട് സെക്ഷൻ 248 പ്രകാരം ഒരു മാസത്തിനകം മറുപടി നൽകാൻ നിർദേശം. നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിക്കണമെങ്കിൽ പ്രവൃത്തിയ്ക്ക് ഇതുവരെ ചിലവായ തുകയുടെ 20 ശതമാനം പിഴയായി അടയ്ക്കണം. നേരത്തെ നോട്ടീസ് അയച്ചതിനു ഇകെ നായനാർ മെമ്മോറിയൽ ട്രസ്റ് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് കന്റോൺമെന്റ് ബോർഡ് സിഇഓ ഫൈനൽ നോട്ടീസ് നൽകിയത്.

ക്ഷണത്തിന് പിന്നിലെന്ത്? സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും, ശശി തരൂരിനും കെ.വി തോമസിനും ക്ഷണം

ദേശീയ പണിമുടക്ക് ദിവസവും കണ്ണൂരിൽ പാർട്ടി കോൺഗ്രസ് വേദി നിർമ്മാണം മുടക്കാതെ സിപിഎം

ദേശീയ പണിമുടക്കിൽ ജനം വലയുമ്പോഴും കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ വേദി നിർമ്മാണം മുടക്കാതെ സിപിഎം. നായനാർ അക്കാദമിയിലെയും ടൗൺ സ്ക്വയറിലെയും വേദി നിർമ്മാണമാണ് പണിമുടക്ക് ദിവസവും നടന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമ്മാണത്തിന് എത്തിയവരിൽ ഏറെയും. ചെറിയ പണികൾ മാത്രമാണ് നടന്നതെന്നും ജോലിക്കാർ അവിടെ തന്നെ താമസിക്കുന്നവരാണെന്നുമാണ് കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ വിഷയത്തിൽ പ്രതികരിച്ചത്. 

വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ നടപടി, തരൂരിന് മുന്നറിയിപ്പുമായി സുധാകരൻ

: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കരുതെന്ന് കെ മുരളീധരന്‍