വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താനായി പട്ടികളെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.
തിരുവനന്തപുരം: തെരുവു നായ്ക്കളെ വിഷം കൊടുത്തു കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയിൽ വട്ടപ്പാറ പൊലീസ് നാട്ടുകാർക്കെതിരെ കേസെടുത്തു. കരകുളത്താണ് മൂന്ന് നായ്ക്കളെ ഇന്നലെ നാട്ടുകാർ കുഴിച്ചു മൂടിയത്. പട്ടിയെ വിഷം കൊടുത്ത് കൊന്ന് കുഴിച്ചു മൂടിയതാണെന്ന് മൃഗ സ്നേഹികളുടെ പരാതിയിലാണ് അഞ്ചു പേർക്കെതിരെ കേസ്. നായ്ക്കളെ കുഴിച്ചുമൂടിയ അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താനായി പട്ടികളെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റുമോർട്ടം ഫലം വന്നതിന് ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുളളൂവെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിചേര്‍ത്ത നാട്ടുകാരാണോ പട്ടിയ കൊന്നതെന്ന് വ്യക്തമാകാൻ അന്വേഷണം നടത്തുകയാണെന്നും പൊലിസ് പറഞ്ഞു.
'ജനാധിപത്യ പാര്‍ട്ടിയിൽ മത്സരം നല്ലത്'; അധ്യക്ഷനാവാൻ മത്സരിക്കുമെന്ന സൂചനയുമായി തരൂര്‍
തമിഴ്നാട് അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ കുതിപ്പ്; റിലീസിനു മുന്‍പേ 'കോബ്ര' നേടിയത്
- മുന്നില്‍ ഒരേയൊരു ചിത്രം മാത്രം; കോളിവുഡിന്റെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് 'വിക്രം'
'ഈദ്ഗാഹ് മൈതാനത്ത് ഗണേഷ ചതുര്‍ഥി ആഘോഷം നടത്തേണ്ട'; രണ്ട് ദിവസം തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
ദില്ലി: ബെംഗളൂരു ഈദ്ഗാഹ് മൈതാനിയില്‍ ഗണേഷ ചതുര്‍ഥി ആഘോഷം നടത്താമെന്ന് കര്‍ണാടക ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. രണ്ട് ദിവസത്തേക്ക്ക്ക് തൽസ്ഥിതി തുടരണമെന്നും പരിപാടിക്ക് അനുമതിയില്ലെന്നും കേസ് അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. പൂജ മറ്റ് ഒരിടത്ത് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. ഈദ് ഗ്രൗണ്ടിൽ മറ്റു പരിപാടികൾ നടത്താൻ കഴിയുമോ എന്നതിനെ കുറിച്ച് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
ബെംഗളൂരു ചാമരാജ് പേട്ടയിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആലോഷത്തിന് അനുമതി നൽകിയ കർണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ ജഡ്ജിമാരുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇന്ന് മറ്റൊരു ബെഞ്ചിന് വിടുകയായിരുന്നു. ബെംഗളൂരൂ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷത്തിനാണ് ബെംഗളുരു മുനസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയത്. ഇതിനെതിരെ കർണാടക വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗൾ ബെഞ്ച് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. എന്നാൽ ഡിവിഷൻ ബെഞ്ച് ആർക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.
