കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്, മർദ്ദിച്ച പൊലീസുകാരിയെ തിരിച്ചറിയാൻ പരാതിക്കാരിക്ക് ആയില്ല
കൊച്ചി: എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയ്ക്ക് എതിരെ കേസെടുത്തു. സ്റ്റേഷനിൽ വച്ച് മർദ്ദിച്ചെന്ന ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. പൊലീസ് മർദ്ദിച്ചെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. അതേസമയം മർദ്ദിച്ച പൊലീസുകാരിയെ തിരിച്ചറിയാൻ പരാതിക്കാരിക്ക് ആയിട്ടില്ല. ഈ പൊലീസുകാരിയെ തിരിച്ചറിയാൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
സ്വർണാഭരണം മോഷ്ടിച്ച കേസിലാണ് ഇതര സംസ്ഥാനക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച രണ്ട് സ്വർണ വളകൾ പ്രതിയിൽ നിന്ന് കണ്ടെടുത്തിരുന്നെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇവർ മർദ്ദന വിവരം അറിയിച്ചത്. തുടർന്ന് കേസെടുക്കാൻ പൊലീസ് നിർദേശിക്കുകയായിരുന്നു.
