ആലപ്പുഴ വണ്ടാനം ഗവൺമെൻ്റ് ഡെൻ്റൽ ആശുപത്രിയിൽ സീലിങ് അടർന്ന് വീണു. രോഗിയുടെ ദേഹത്തേക്കാണ് സീലിങ് അടർന്ന് വീണത്. പരിക്കേറ്റ ആറാട്ടുപുഴ സ്വദേശിനി ഹരിതയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ: ആലപ്പുഴ വണ്ടാനം ഗവൺമെൻ്റ് ഡെൻ്റൽ ആശുപത്രിയിൽ സീലിങ് അടർന്ന് രോഗിയുടെ ദേഹത്ത് വീണു. എക്സ് റേ റൂമിന് മുന്നിലെ ജി ബോർഡ് കൊണ്ട് നിർമിച്ച സീലിങ് ആണ് 12 മണിയോടെ അടർന്നു വീണത്. എക്സ്റേ എടുക്കാൻ എത്തിയ ആറാട്ടുപുഴ തറയിൽ കടവ് സ്വദേശി ഹരിതയ്ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. നേരത്തെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി ഏതാനും മാസം മുൻപാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. മൂന്നു മാസം മുൻപാണ് ഇവിടെ പുതിയ സീലിങ് ഘടിപ്പിച്ചത്. സീലിംഗ് അടർന്നു വീണതിൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.

YouTube video player