സിപിഐ നേതാവ് ബീന മുരളി രാജിവെച്ചു. പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ചതെന്ന് അവർ അറിയിച്ചു. തൃശ്ശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ആണ്.

തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി സിപിഐയിൽ നിന്ന് രാജി വെച്ചു. പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ചതെന്ന് ബീന മുരളി അറിയിച്ചു. സിപിഐ തൃശ്ശൂർ മണ്ഡലം കമ്മിറ്റി അംഗമാണ്. പതിനഞ്ച് വർഷമായി തൃശൂർ കോർപറേഷനിലെ സിപിഐ കൗൺസിലറാണ് ബീന മുരളി. സിറ്റിങ്ങ് സീറ്റ് വനിത സംവരണമായിട്ടും സിപിഐ സീറ്റ് വിട്ടു കൊടുത്തു. ജനതാദൾ (എസ്) ഘടകകക്ഷിയ്ക്ക് കൃഷ്ണാപുരം സീറ്റ് നൽകുകയായിരുന്നു. ഇനി കൃഷ്ണാപുരം ഡിവിഷനിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് ബീന മുരളി മാധ്യമങ്ങളെ അറിയിച്ചു.

YouTube video player