കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ല,അതിനാൽ സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി
ദില്ലി:സ്വർണ്ണക്കടത്ത് കേസിൽ ഇ ഡി അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്രം.സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ സംവിധാനം ഏജൻസിക്കെതിരെ ദുരുപയോഗം ചെയ്തു .ഇഡി ഉദ്യോഗസ്ഥരെ പൊലീസ് ഭീഷണിപ്പെടുത്തുന്നു .അതിനാൽ സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി .കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.സ്വപ്ന സുരേഷ് നൽകിയ മൊഴിയും അന്വേഷണത്തിൽ പരിഗണിക്കുന്നുണ്ട് .എൻ.കെ പ്രേമചന്ദ്രന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖമൂലമാണ് മറുപടി നൽകിയത്.
