ആക്രമണം ചെറുക്കാൻ സൗരോർജ്ജ വേലി നിർമ്മാണത്തിനടക്കം സാമ്പത്തിക സഹായം സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നൽകുന്നുണ്ടെന്നും മന്ത്രി
ദില്ലി: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ അഞ്ച് വര്‍ഷത്തിനിടെ 486 പേര്‍ മരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ആനയുടെ ആക്രമണത്തിൽ 124 പേരും കടുവയുടെ ആക്രമണത്തിൽ 6 പേരും മറ്റ് മൃഗങ്ങളുടെ ആക്രമണത്തിൽ 356 പേരും മരിച്ചെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. ആക്രമണം ചെറുക്കാൻ സൗരോർജ്ജ വേലി നിർമ്മാണത്തിനടക്കം സാമ്പത്തിക സഹായം സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യസഭയിൽ ഹാരിസ് ബീരാൻ എം.പി യുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
