വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, പോക്സോ കേസുകളിൽ കുട്ടികളുടെ അവകാശങ്ങൾക്ക് ആയിരിക്കണം മുൻഗണന നല്‍കാനെന്നും അഭിപ്രായപ്പെട്ടു.
കണ്ണൂര്‍: സംസ്ഥാനത്ത് പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് വെല്ലുവിളിയാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ് പറഞ്ഞു. വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, പോക്സോ കേസുകളിൽ കുട്ടികളുടെ അവകാശങ്ങൾക്ക് ആയിരിക്കണം മുൻഗണന നല്‍കാനെന്നും അഭിപ്രായപ്പെട്ടു.
പോക്സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. വാളയാര്‍ കേസില്‍ പൊലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, കോടതി എന്നിവര്‍ വേണ്ട ജാഗ്രത കാണിച്ചില്ല. വേണ്ട രേഖകളും തെളിവുകളും പൊലീസ് ശേഖരിച്ചില്ല. ഈ കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുമായി വേണ്ട ചര്‍ച്ചകള്‍ പോലും പൊലീസ് നടത്തിയിട്ടില്ല.
Read Also: കോട്ടയം ജില്ലയിൽ പോക്സോ കേസുകളിൽ വൻ വർധന
അന്വേഷണത്തില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു. പ്രോസിക്യൂട്ടര്‍ക്കും ഗുരുതരവീഴ്ചയാണ് സംഭവിച്ചത്. സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷന്‍ സന്ദര്‍ശിച്ചില്ല. നിരക്ഷരരായ സാക്ഷികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ വിമര്‍ശിച്ചു.
Read Also: പോക്സോ കേസ് പ്രതി എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു; ദൃശ്യങ്ങള്‍ പുറത്ത്
