തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് തലപ്പത്ത് മാറ്റം. എഡിജിപി സുദേഷ് കുമാർ ആണ് പുതിയ അഡീഷണൽ ഡയറക്ടർ. വിജിലൻസ് ഡയറക്ടറുടെ ചുമതലയും അദ്ദേഹം വഹിക്കും. വിജിലൻസിന്റെ തലപ്പത്തുണ്ടായിരുന്ന എഡിജിപി അനിൽ കാന്തിന് ക്രൈംബ്രാഞ്ചിന്റെ ചുമതല നല്‌‍‍കി. ടോമിൻ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ ക്രൈംബ്രാഞ്ച് തലപ്പത്ത് ഒഴിവ് വന്ന സാഹചര്യത്തിലാണ് നിയമനം. 

മനോജ് എബ്രഹാമിന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധികച്ചുമതല നൽകി. 
 

Read Also: ആംബുലൻസിലെ പീഡനം: പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, വിശദമായ മൊഴി എടുക്കാനായില്ല...