Asianet News MalayalamAsianet News Malayalam

ചെറിയാൻ ഫിലിപ്പ് വഴി തെറ്റിയ കുഞ്ഞാട്, പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു: ചെന്നിത്തല

കോൺ​ഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവ‍ർത്തകസമിതിയുടെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു.

Chenithala welcomes Cherian Philip to congress
Author
Vazhuthacaud, First Published Oct 28, 2021, 3:48 PM IST

തിരുവനന്തപുരം: വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാൻ ഫിലിപ്പെന്ന് (Cherian Philip) കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല (ramesh chenithala). അദ്ദേഹ​ത്തെ തിരികെ കോൺ​ഗ്രസ് പാ‍ർട്ടിയിലേക്ക് (Congress party) സ്വാ​ഗതം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിലേക്ക് മടങ്ങിയെത്തുന്നു: തിരിച്ചു വരവിന് ഉപാധികളില്ലെന്ന് എ.കെ.ആൻ്റണിയെ അറിയിച്ചു

കോൺ​ഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവ‍ർത്തകസമിതിയുടെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് പാ‍ർട്ടിക്ക് ശക്തിപകരുമെന്നും ചെന്നിത്തല പറഞ്ഞു. സംഘടനാ തെരഞ്ഞടുപ്പിൽ കോൺ​ഗ്രസ് പ്രവ‍ർത്തകർ അതീവ ശ്രദ്ധ വേണമെന്നും ജനപിന്തുണയുള്ള നേതാക്കൾക്ക് പാർട്ടി നേതൃത്വത്തിലേക്ക് കടന്നു വരാനുള്ള അവസരമായി സംഘടനാ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

'എടുത്തചാട്ടക്കാരനായ തനിക്കിപ്പോൾ എല്ലൊടിഞ്ഞ അവസ്ഥ': ഉമ്മൻ ചാണ്ടിക്കൊപ്പം വേദി പങ്കിട്ട് ചെറിയാൻ ഫിലിപ്പ്

സംഘടനാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന കെ.സുധാകരൻ്റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മത്സരരം​ഗത്തേക്ക് വന്നകാര്യം സുധാകരൻ തങ്ങളോട് ച‍ർച്ച ചെയ്തിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പത്രവാ‍ർത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന വിഎം സുധീരനേയും ഏറെ പ്രശംസിച്ചാണ് ചെന്നിത്തല സംസാരിച്ചത്. വിഎം സുധീരൻ മുതി‍ർന്ന നേതാവാണെന്നും അദ്ദേഹം പറയുന്ന കാര്യങ്ങൾ തങ്ങളെല്ലാവരും കേൾക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് കെ.സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.  

ചെറിയാൻ ഫിലിപ്പിനായി വാതിൽ തുറന്ന് കോൺ​ഗ്രസ്: മടങ്ങി വരണമെന്ന് വിഡി സതീശൻ

 

Follow Us:
Download App:
  • android
  • ios