Asianet News MalayalamAsianet News Malayalam

മോദി ദുരന്തഭൂമി സന്ദര്‍ശിക്കാത്തത് അവഹേളനമെന്ന് ചെന്നിത്തല, കേന്ദ്ര വനംമന്ത്രി പ്രസ്താവന പിന്‍വലിക്കണം

ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം.സംഭാവന വാങ്ങുമ്പോൾ സഹായം സുതാര്യമാകണം..

chennithala against central forest minister statement on wayanad
Author
First Published Aug 7, 2024, 3:43 PM IST | Last Updated Aug 7, 2024, 6:27 PM IST

ആലപ്പുഴ: വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള  കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന തെറ്റാണ്.വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായത്.അവിടെ ഖനനം ഇല്ല..കേന്ദ്രമന്ത്രി  വിവാദ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയമില്ലാതെ  കൈയും മെയ്യും മറന്ന് കേരളം ദുരന്തബാധിതരെ  സഹായിക്കുകയാണ്.എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തിയില്ല.ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം.സംഭാവന വാങ്ങുമ്പോൾ സഹായം സുതാര്യമാകണം..പ്രളയത്തിൽ സർവതും നഷ്ടമായവർക്ക് ഇന്നും സഹായം കിട്ടാനുണ്ട് ലാപ് ടോപ് വാങ്ങാൻ വേറെ പണം കണ്ടെത്തണം.പ്രത്യേക പദ്ധതി വേണം. ലാപ് ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം  കൊടുത്തത് ശരിയായ നടപടിയല്ല..ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കരുത്.കെ. സുധാകരൻ ദുരിതാശ്വാസ നിധിയെ എതിർത്തിട്ടില്ല എന്നാണ് തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി

 

Latest Videos
Follow Us:
Download App:
  • android
  • ios