418.69 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വ‍ര്‍ഷത്തിൽ സിയാലിൻ്റെ മൊത്തവരുമാനം.

കൊച്ചി: കൊവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താള കമ്പനി ശക്തമായ തിരിച്ചു വരവിലേക്ക്. 2021 -22 സാമ്പത്തിക വർഷത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി 37.68 കോടി രൂപ ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം 2021-22 സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാർഷിക പൊതുയോഗം സെപ്തംബർ 26 ന് നടത്താനും നിശ്ചയിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്.

മണ്ണിടിച്ചില്‍: പത്തനംതിട്ടയില്‍ വനത്തില്‍ ബസ് കുടുങ്ങി, ബസ് തിരികെ കുമളിയിലേക്ക് വിട്ടു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വനത്തില്‍ ബസ് കുടുങ്ങി. അരണമുടിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസ് കുടുങ്ങിയത്. കുമളിയില്‍ നിന്നും ഗവി വഴി പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ബസാണ് വനത്തില്‍ കുടങ്ങിയത്. പിന്നാലെ ബസ് കുമളിയിലേക്ക് തിരിച്ചുവിട്ടു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പമ്പ ത്രിവേണിയില്‍ വെള്ളം കയറി. 

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാ‍ര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം തീക്കോയിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീക്കോയ് സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാ‍ര്‍ത്ഥിനികളാണ് സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ കാൽ വഴുതി വീണത്. ശക്തമായ ഒഴുക്കിൽ അതിവേഗം ഇവര്‍ താഴോട്ട് പോയി. വിദ്യാ‍ര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിക്കുകയായിരുന്നു. മീനച്ചിലാറ്റിൽ നിന്നും കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.