തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയാണുണ്ടയതെന്നാണ് ആക്ഷേപം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിലും വ്യാപമായ പ്രചാരണമുണ്ട്.

കണ്ണൂര്‍ : ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിട്ടവർക്കെതിരെയും ആരോപണം ഉന്നയിച്ചവർക്കെതിരെയും നടപടിയെടുത്തതിന് പിന്നാലെ പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി. തിരിമറി പുറത്ത് കൊണ്ടുവന്ന ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ മാറ്റിയ നടപടി അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം. ഏരിയാകമ്മറ്റിയിലും ലോക്കൽ കമ്മറ്റികളിലും രൂക്ഷ വിമർശനമാണ് വി കുഞ്ഞികൃഷ്ണനെതിരായ നടപടിക്കെതിരെ ഉയരുന്നത്. തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയാണുണ്ടായതെന്നാണ് ആക്ഷേപം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിലും വ്യാപമായ പ്രചാരണമുണ്ട്.

വെള്ളൂരിൽ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ കുഞ്ഞികൃഷ്ണന്റെ ചിത്രം പങ്കുവെക്കുകയാണ്. പാർട്ടി പ്രചാരണത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും പ്രവര്‍ത്തകരിൽ പലരും ഒഴിവായി. അതേ സമയം, ഫണ്ട് തട്ടിപ്പിനെകുറിച്ച് പാർട്ടി നേതൃത്വത്തിന് പരാതി ഉന്നയിച്ചതിന് പിന്നാലെ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ പൊതുപ്രവർത്തനം നിർത്തുന്നതായി വി കുഞ്ഞികൃഷ്ണൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബാങ്ക് ഡയറക്ടര്‍ ബോർഡ് അംഗത്വവും വി കുഞ്ഞികൃഷ്ണൻ രാജിവച്ചു. സിപിഎമ്മുമായി ഒരു സഹകരണത്തിനും ഇനിയില്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. 

മാസങ്ങളായി പയ്യന്നൂരിലെ പാർട്ടിക്കുള്ളിൽ പുകയുന്ന ഫണ്ട് തിരിമറി ആരോപണങ്ങളിൽ അച്ചടക്ക നടപടി വന്നപ്പോർ പരാതി ഉന്നയിച്ചയാൾക്കെതിരെയും നടപടി. തെരഞ്ഞെടുപ്പ് ഫണ്ടിൽ 60 ലക്ഷത്തിന്റെ തിരിമറി, പാർട്ടി ഓഫീസ് നിർമ്മാണത്തിനായുള്ള ചിട്ടിയിൽ തട്ടിപ്പ്, രക്തസാക്ഷി ഫണ്ട് തിരിമറി എന്നിങ്ങനെ ഗുരുതര ആരോപണങ്ങൾ നേരിട്ട ടിഐ മധുസൂധനൻ എംഎൽഎയെ ജില്ല സെക്രട്ടറിയേറ്റിൽ നിന്നും ജില്ല കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ഫണ്ട് കൈകാര്യം ചെയ്തതിൽ ജാഗ്രതക്കുറവുണ്ടായി എന്നുമാത്രമാണ് വിശദീകരണം. എരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെകെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ മുൻ ഏരിയ സെക്രട്ടറി കെപി മധു എന്നിവർക്കെതിരിരെയും അച്ചടക്ക നടപടി വന്നു. 

പയ്യന്നൂർ ഫണ്ട് തിരിമറി: സിപിഎമ്മിൽ കൂട്ട നടപടി; എംഎൽഎയെ തരംതാഴ്ത്തി, പരാതിയുന്നയിച്ചയാൾക്കെതിരെയും നടപടി

പാർട്ടി മേൽകമ്മറ്റിക്ക് പരാതി നൽകുകയും നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്ത ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെയും നടപടി വന്നു. പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നത തരത്തിൽ വിഷയം പൊതുചർച്ച ആയതിനാലാണ് ഏരിയ സെക്രട്ടറിയെ മാറ്റി സംസ്ഥാന സമിതി അംഗമായ ടിവി രാജേഷിന് പകരം ചുമതല നൽകിയത്. രാഷ്ട്രീയ പ്രവർത്തനം തന്നെ നിർത്തുന്നു എന്നായിരുന്നു വി കുഞ്ഞികൃഷ്ണന്റെ ഇതിനോടുള്ള മറുപടി. എംഎൽഎയ്ക്കെതിരായ ആരോപണങ്ങളിൽ നടപടി എടുക്കാതെ ഒതുക്കിത്തീർക്കാൻ ആദ്യം നേതൃത്വം ശ്രമിച്ചെങ്കിലും പയ്യന്നൂരിലെ പാർട്ടി രണ്ടായി പിളരും എന്ന ഘട്ടം എത്തിയപ്പോഴാണ് ഇരു വിഭാഗങ്ങൾക്കുമെതിരെ നടപടി എടുത്തുള്ള മുഖം രക്ഷിക്കൽ. 

പയ്യന്നൂര്‍ ഫണ്ട് തിരിമറി: ആരോപണം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി, തിരിമറിയില്ലെന്ന് ജയരാജന്‍