ബിജെപി റാന്നി മണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ എന്നിവർക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരൻ പമ്പ പൊലീസിൽ പരാതി നൽകിയത്.

പത്തനംതിട്ട: പണപ്പിരിവ് പരാതിയില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. വൻതുക പിരിവ് ചോദിച്ചു പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. പിരിവ് ചോദിച്ചെന്നും അത് നൽകാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമാണ് കരാറുകാരന്‍റെ പരാതി.

ബിജെപി റാന്നി മണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ എന്നിവർക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരൻ പമ്പ പൊലീസിൽ പരാതി നൽകിയത്.ഇരുവരും പിരിവിനായി ക്ലോക് റൂമിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടിരുന്നു.

പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയെന്നാണ് കരാറുകാരന്‍റെ പരാതി. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഏതാനും ഭക്തര്‍ പ്രതിഷേധിച്ചത്. ഇവരെ ബിജെപി നേതാക്കൾ ഇളക്കിവിട്ടതാണെന്നാണ് കരാറുകാരൻ ആരോപിക്കുന്നത്. അതേസമയം ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് വിശദീകരിച്ച ബിജെപി നേതൃത്വം ആരോപണം പച്ചക്കള്ളമെന്നും പറഞ്ഞു.

ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates