വനംവകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിൽ നിന്ന് കരകയറ്റിയത് ആറടിയോളം നീളമുള്ള മൂ‌ർഖനെ

പാലക്കാട്: കിണറ്റിൽ വീണ മൂർഖനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പാലക്കാട് എഴക്കാട് മാരാത്ത് കൃഷ്ണൻകുട്ടി നായരുടെ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ മൂർഖനെയാണ് വനം വകുപ്പ് സംഘം പിടികൂടി ചാക്കിലാക്കിയത്. ആറടിയോളം നീളമുള്ള മൂർഖനെയാണ് പിടികൂടിയത്. വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം അംഗം എം.ഷാനിഫും നാട്ടുകാരനായ ശശിയും ചേർന്നാണ് മൂർഖനെ സഞ്ചിയിലാക്കിയത്. പാമ്പിനെ പിന്നീട് വനത്തിനകത്ത് തുറന്നുവിട്ടു. 

YouTube video player