വികെ പ്രകാശിനെതിരെ പരാതി; 'തന്‍റെ സിനിമയിലെ ലൈംഗിക അതിക്രമ സീൻ യാദൃശ്ചികമല്ല', തുറന്നു പറഞ്ഞ് യുവ സംവിധായിക
ഹോട്ടൽ മുറിയിൽ സംവിധായകൻ യുവനടിയോട് മോശമായി പെരുമാറുന്നതാണ് സീൻ. ഇതിന്‍റെ തിരക്കഥാ ഭാഗം ഷെയർ ചെയ്ത് കൊണ്ടായിരുന്നു സംവിധായികയുടെ പ്രതികരണം.
കൊച്ചി: സംവിധായകൻ വികെ പ്രകാശിനെതിരായ യുവ കഥാകാരിയുടെ പരാതിയിൽ പ്രതികരണവുമായി യുവ സംവിധായിക ശ്രുതി ശരണ്യം. തന്‍റെ സിനിമയിലെ ലൈംഗിക അതിക്രമ സീൻ യാദൃശ്ചികമല്ലെന്നാണ് ശ്രുതി ശരണ്യം പ്രതികരിച്ചത്. ഹോട്ടൽ മുറിയിൽ സംവിധായകൻ യുവനടിയോട് മോശമായി പെരുമാറുന്നതാണ് സീൻ. ഇതിന്‍റെ തിരക്കഥാ ഭാഗം ഷെയർ ചെയ്ത് കൊണ്ടായിരുന്നു സംവിധായികയുടെ പ്രതികരണം.
വി കെ പ്രകാശിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായാണ് യുവകഥാകാരി രംഗത്തെത്തിയത്. 2022 ൽ ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണ് കഥാകാരിയുടെ ആരോപണം. കഥ പറയാൻ ആവശ്യപ്പെട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വികെ പ്രകാശ് കടന്നുപിടിച്ചെന്നാണ് ഇവരുടെ പരാതി. അഭിനയത്തിൽ താത്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും യുവതി പറഞ്ഞു. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയതായും എഴുത്തുകാരി അറിയിച്ചു.
സംവിധായകൻ വി കെ പ്രകാശിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവകഥാകാരി
https://www.youtube.com/watch?v=Ko18SgceYX8