കാഞ്ഞിരംകോട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയ യുവതിയെ മർദിച്ചതായി പരാതി. കുണ്ടറ എസ് ഐ കിരണിനെതിരെയാണ് പരാതി നൽകിയത്.

കൊല്ലം: കൊല്ലം കുണ്ട‌റയിൽ യുവതിക്ക് നേരെ പൊലീസ് അതിക്രമമെന്ന് പരാതി. കാഞ്ഞിരംകോട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയ യുവതിയെ മർദിച്ചതായാണ് പരാതി. കുണ്ടറ എസ് ഐ കിരൺ ആണ് മർദിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി ചികിത്സയിലാണ്. സംഭവത്തിൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാഞ്ഞിരംകോട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയപ്പോഴാണ് യുവതിക്ക് മർദനമേറ്റതെന്ന് പറയുന്നു. ഭർത്താവിനൊപ്പമാണ് ഇവർ ക്ഷേത്രത്തിലെത്തിയത്. കുണ്ടറ എസ് ഐ കിരൺ ആണ് മർദിച്ചതെന്ന് എസ്പിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. യുവതിയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, യുവതിയുടെ ഭർത്താവ് ജോലി തടസപ്പെടുത്തിയതായാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. കേസിൽ യുവതിയെയും പ്രതിചേർത്തിട്ടുണ്ട്.