ആംബുലൻസിൽ എത്തിയ പ്രതികൾക്ക് താമരകുളത്ത് മാലയിട്ട് സ്വീകരണം നല്‍കിയിരുന്നു

ആലപ്പുഴ: പിഡിപി പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തതായി പരാതി. തമരക്കുളത്തെ കത്തികുത്ത് കേസിലെ പ്രതികളെ പൂജപ്പുര ജയിലിൽ നിന്ന് കൊണ്ടുവരാൻ ആംബുലൻസ് ഉപയോഗിച്ചെന്നാണ് പരാതി. ജാമ്യ ഉത്തരവ് കൃത്യ സമയത്ത് ജയിലിൽ എത്തിക്കാൻ ഉപയോഗിച്ചതും ആംബുലൻസ് എന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്.

ആംബുലൻസിൽ എത്തിയ പ്രതികൾക്ക് താമരകുളത്ത് മാലയിട്ട് സ്വീകരണം നല്‍കിയിരുന്നു. രോഗിയെ കൊണ്ടുവരാനായി മാത്രമെന്ന് പറഞ്ഞാണ് വിളിച്ചതെന്നും ആംബുലൻസ് പ്രതികൾക്ക് വേണ്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവറുടെ വിശദീകരണം. ജൂലൈ 30 ന്നായിരുന്നു സംഭവം.

YouTube video player