സംഭവത്തിൽ കൊല്ലം റൂറൽ എസ്പിക്ക് കുടുംബം പരാതി നൽകി.

കൊല്ലം: കൊല്ലം ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ പൊലീസ് യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന് പരാതി. പിന്നാക്ക വിഭാഗക്കാരനായ സുരേഷിനെ പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ വഴിയിൽ ഉപേക്ഷിച്ചെന്നാണ് പരാതി.ശനിയാഴ്ച്ച രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ കാട്ടാക്കട പൊലീസ് തന്നെയും ഭാര്യയെയും മർദ്ദിച്ചെന്നാണ് സുരേഷ് പറയുന്നത്.

ഗുണ്ടകൾക്കൊപ്പമാണ് എസ്ഐയും സംഘവും വീട്ടിൽ എത്തിയതെന്നും ആരോപണമുണ്ട്. പൊലീസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും അസഭ്യം പറഞ്ഞെന്നും സുരേഷും ഭാര്യയും ആരോപിച്ചു. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിക്ക് കുടുംബം പരാതി നൽകി.

പള്ളികൾ ഏറ്റെടുക്കാനുള്ള നീക്കത്തിൽ വൻ പ്രതിഷേധം; വിശ്വാസികൾ തളർന്നുവീണു, നടപടിയിൽ നിന്ന് പൊലീസ് പിന്മാറി

Arjun missing | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | #asianetnews