27-ാം തീയതി നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനക്കാരിയായ യാത്രക്കാരിയിൽ നിന്നും 400 രൂപ വാങ്ങിയ ശേഷം ടിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് വിജിലൻസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ‌ഇയാളുടെ ബാഗിൽ നിന്നും 821 അധികമായി കണ്ടെത്തുകയും ചെയ്തു.

ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിലെ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. മൂന്നാർ യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയെയാണ് സസ്പെൻഡ് ചെയ്തത്. 27-ാം തീയതി നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനക്കാരിയായ യാത്രക്കാരിയിൽ നിന്നും 400 രൂപ വാങ്ങിയ ശേഷം ടിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് വിജിലൻസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ‌ഇയാളുടെ ബാഗിൽ നിന്നും 821 അധികമായി കണ്ടെത്തുകയും ചെയ്തു. യാത്രക്കാരുടെ വേഷത്തിലെത്തിയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഇതേ തുടർന്നാണ് വിജിലൻസ് എക്സിക്ടൂട്ടീവ് ഡയറക്ടർ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

YouTube video player