കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിൻ്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സിപിഎമ്മിലേക്ക് ചേർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കെ മോഹൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കമ്മിറ്റി ഓഫീസിലെത്തി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.

പാലക്കാട്: പാലക്കാട് കോട്ടായിയിൽ വൻ സംഘർഷാവസ്ഥ. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിൻ്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സിപിഎമ്മിലേക്ക് ചേർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കെ മോഹൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കമ്മിറ്റി ഓഫീസിലെത്തി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. പൊലീസ് ഓഫീസ് താഴിട്ടുപൂട്ടിയതിന് മുന്ന

പൊലീസ് താഴിട്ടുപൂട്ടിയ ഓഫീസിന്‍റെ പൂട്ടുപൊളിക്കാൻ ഇവര്‍ ശ്രമിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്കെത്തി. മോഹൻ കുമാറിനെയും സിപിഎം പ്രവർത്തകരെയും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. സിപിഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയതോടെ പൊലീസ് ലാത്തിവീശി.