2024 ജനുവരിയിലാണ് ഇയാള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പല ദിവസങ്ങളിലായി ഉപദ്രവിച്ചത്. ഇയാളുടെ മകളുടെ മക്കള്‍ക്കൊപ്പം കളിക്കാറുണ്ടായിരുന്ന കുട്ടിയാണ് അതിക്രമിത്തിനിരയായത്.

കോഴിക്കോട്: പേരക്കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കനെ 42 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് കൂത്താളിയിലെ ജില്ലാകൃഷി ഫാമിലെ ജീവനക്കാരന്‍ പെരുവണ്ണാമൂഴി കല്ലിപ്പറമ്പില്‍ ചന്ദ്രനെ(56) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ. മേനോന്‍ ശിക്ഷിച്ചത്. ഇയാള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2024 ജനുവരിയിലാണ് ഇയാള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പല ദിവസങ്ങളിലായി ഉപദ്രവിച്ചത്. ഇയാളുടെ മകളുടെ മക്കള്‍ക്കൊപ്പം കളിക്കാറുണ്ടായിരുന്ന കുട്ടിയാണ് അതിക്രമിത്തിനിരയായത്. കളിക്കുന്ന സമയത്ത് ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് വിവരം കുട്ടി തന്നെ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ അറിയിക്കുകയായിരുന്നു.

സ്‌കൂള്‍ അധികൃതരാണ് പൊലീസില്‍ ബന്ധപ്പെട്ടത്. പെരുവണ്ണാമൂഴി എസ്.ഐ ജിതിന്‍ വാസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണം നടത്തിയത് പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അരുണ്‍ ദാസ്, സി.പി.ഒ ടി.കെ ലിസ്‌ന എന്നിവരായിരുന്നു. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.