അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
റാന്നി: പത്തനംതിട്ട ആനന്ദപള്ളിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് (Congress party office Attacked) നേരെ ആക്രമണം. ഓഫീസ് അടിച്ചു തകര്‍ത്ത് കൊടിമരവും ഫ്‌ളക്‌സ് ബോര്‍ഡും കൊടിതോരണങ്ങളും നശിപ്പിച്ചു. ഓഫീസിന് അകത്തും പുറത്തും കരിഓയില്‍ ഒഴിച്ചു. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐയാണെന്ന്(DYFI) കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലായിരുന്നു ആക്രണം.
യുവാവിനെ വെട്ടിക്കൊന്ന സംഭവം രണ്ടുപേര്‍ പിടിയില്‍
ഫോണ്‍ വിളിച്ച് പുറത്തിറക്കി യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കീഴില്ലത്തിലെ പെട്രോള്‍ പമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കം നടന്നിരുന്നു. ഇതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചത്. കുറുപ്പംപടി സ്വദേശി അന്‍സില്‍ സാജുവാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം അന്‍സിലിനെ വെട്ടിയത്. കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച് ഇറക്കിയതെന്നാണ് പൊലീസ് കരുതുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അന്‍സില്‍.
