വയനാട്ടിൽ ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനെ ഒരു വിഭാഗം നേതാക്കൾ മർദ്ദിച്ചു

കൽപ്പറ്റ: വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിയിൽ വച്ചാണ് സംഭവം. പാർട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന നേതാക്കളിൽ ഒരാളായ അപ്പച്ചനെ മർദ്ദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. മുള്ളൻകൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും കെഎൽ പൗലോസിന്റെയും ഗ്രൂപ്പിൽ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. മർദ്ദനത്തിന് മുൻപുണ്ടായ തർക്കത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

YouTube video player