തൃത്താലയിൽ നടന്ന കോൺഗ്രസ് നേതൃയോഗം കൂട്ടത്തല്ലിൽ അവസാനിച്ചു

പാലക്കാട്: തൃത്താലയിൽ കോൺഗ്രസ് നേതൃയോഗത്തിൽ കൂട്ടത്തല്ല്. കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി.സി.സി ഭാരവാഹിയാക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം. വി.ടി.ബൽറാമിൻ്റെ നോമിനിയായ ഇയാളെ പാലക്കാട് ഡി.സി.സി സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി എ-ഐ ഗ്രൂപ്പുകാർ വിമർശനം ഉന്നയിച്ചു. വിടി ബൽറാം പക്ഷക്കാരും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കൂട്ടത്തല്ലിൽ കലാശിച്ചു. ഡിസിസി പ്രസി‍ഡൻ്റ് തങ്കപ്പൻ്റെയും ഡിസിസി ജനറൽ സി ചന്ദ്രൻ്റെയും നിർവാഹക സമിതിയംഗം ബാലചന്ദ്രൻ മാസ്റ്ററുടെയും സാന്നിധ്യത്തിലാണ് കൂട്ടത്തല്ലുണ്ടായത്. തുടർന്ന് യോഗം അവസാനിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred