Asianet News MalayalamAsianet News Malayalam

​'ഗാന്ധി പ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ്‌ വെച്ചു, ദൃശ്യം പ്രചരിപ്പിച്ചു'; എസ്എഫ്ഐ നേതാവിനെതിരെ പരാതി

യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യാർത്ഥി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

Cooling glass placed on face of Gandhi statue, scene circulated through social media Complaint against SFI leader fvv
Author
First Published Dec 26, 2023, 1:47 PM IST

കൊച്ചി: ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അപമാനിച്ചതായി പരാതി. പ്രതിമയുടെ മുഖത്തു കൂളിംഗ് ഗ്ലാസ്‌ വെച്ച് ഈ ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കെഎസ്‍യു രം​ഗത്തെത്തുകയായിരുന്നു. എസ്എഫ്ഐ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‍യു പൊലീസിൽ പരാതി നൽകി. 

യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യാർത്ഥി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് വിവാദമായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഗാന്ധി പ്രതിമയെ അപമാനിച്ചുവെന്ന് കാട്ടി കെഎസ് യു രംഗത്തെത്തി. നേതാവിനെതിരെ പൊലീസിൽ പരാതിയും നൽകി. അതേസമയം, വിഷയത്തിൽ എസ്എഫ്ഐ നേതാവിൻ്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല. 

മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ, സി രഘുനാഥ് ദേശീയ കൗൺസിൽ അംഗം

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios