തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ബാധിച്ച ജില്ലകളിൽ ലോക് ഡൗൺ ഏര്‍പ്പെടുത്തണമെന്നാണഅ കേന്ദ്ര നിര്‍ദ്ദേശം. അവശ്യ സര്‍വ്വീസുകളെ ബാധിക്കാത്ത വിധത്തിൽ ലോക് ഡൗൺ എങ്ങനെ നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

വൈറസ് ബാധിതരുടെ എണ്ണം നാൾക്കുനാൾ പെരുകുന്ന കാസര്‍കോട്ട് ഇതിനകം തന്നെ സ്ഥിതി ലോക് ഡൗണിന് സമാനമാണ്. ജില്ലാ അതിര്‍ത്തികൾ അടച്ച് കഴിഞ്ഞു. പൊതു ഗതാഗതം അടക്കമുള്ള സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: എന്താണ് ലോക്ക് ഡൗൺ? അവശ്യ സർവീസുകൾ എന്തൊക്കെ? നമ്മെ എങ്ങനെ ബാധിക്കും?...

എന്നാൽ കേരളത്തലെ കൊവിഡ് ബാധിത ജില്ലകളിൽ നിലവിൽ തന്നെ കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറാകട്ടെ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടിലാണ്. സ്ഥിതി അതീവ ഗുരുതരമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. എല്ലാ ജില്ലകളിലും മുൻകരുതൽ നടപടികൾ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയാണ്. 

തുടര്‍ന്ന് വായിക്കാം: ഏഴ് ജില്ലകളിൽ ലോക് ഡൗൺ നിര്‍ദ്ദേശം കേരളത്തിൽ നടപ്പാക്കിയിട്ടില്ല: മുഖ്യമന്ത്രി...

ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ല, വെള്ളവും വൈദ്യതിയും ആരോഗ്യ സേവനങ്ങളും അടക്കം ഒന്നിനും ജനം ബുദ്ധിമുട്ടില്ല .ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് ലോക് ഡൗൺ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശത്തോട് ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ പ്രതികരണം. 

തുടര്‍ന്ന് വായിക്കാം: കാസര്‍കോട്ട് ലോക് ഡൗൺ, ഇന്ന് 5 പുതിയ കേസ്, 9 ജില്ലകളിൽ നിയന്ത്രണം വേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി...

ഇന്ന് മാത്രം പതിനഞ്ച് പേര്‍ക്കാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. സ്ഥിതി അതീവ ഗുരുതരമെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ . നാളെ ഉന്നതതലയോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കൊവിഡ് ബാധിത ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.