Asianet News MalayalamAsianet News Malayalam

കൊവിഡ് 19 മുൻ കരുതൽ: ജനതാ കര്‍ഫ്യുവിന് വീട്ടിലിരുന്ന് പൊലീസിനെ നിയന്ത്രിച്ച് ഡിജിപി

തനിച്ച് താമസിക്കുന്നവർക്ക് ആവശ്യമായ എല്ലാ സേവനവും വീടുകളിൽ പൊലീസ് എത്തിക്കും. ജനത കർഫ്യു ദിവസമായ ഇന്ന്  എന്താവശ്യമുണ്ടെങ്കിലും പൊലീസ് കൺട്രോൾ റൂമിൽ വിളിക്കണം

covid 19 precautions  dgp warning
Author
Trivandrum, First Published Mar 22, 2020, 11:20 AM IST

തിരുവനന്തപുരം: കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ചാൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി ഉണ്ടാകുമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. രോഗ പ്രതിരോധ മുൻകരുതൽ പ്രവര്‍ത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഡിജിപി പറഞ്ഞു. കൊവിഡ് 19 ന്‍റെ സമൂഹ വ്യാപനം തടയാൻ ജനമൈത്രി പൊലിസ് ഇടപെടുന്നുണ്ട്. 

രോഗം സ്ഥിരീകരിച്ചവർക്കൊപ്പം വിദേശ താമസിച്ചിരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 
മറ്റ് രാജ്യങ്ങളിൽ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് കൈമാറും. തനിച്ച് താമസിക്കുന്നവർക്ക് ആവശ്യമായ എല്ലാ സേവനവും വീടുകളിൽ പൊലീസ് എത്തിക്കും. ജനത കർഫ്യു ദിവസമായ ഇന്ന്  എന്താവശ്യമുണ്ടെങ്കിലും പൊലീസ് കൺട്രോൾ റൂമിൽ വിളിക്കണമെന്നും ഡിജിപി പറഞ്ഞു. 

ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിന് ഒപ്പം അവര്‍ക്കൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ച വക്കുന്ന പൊലീസിന്‍റെ പ്രവര്‍ത്തനങ്ങൾക്ക് കൂടി അഭിവാദ്യം അര്‍പ്പിക്കാൻ തയ്യാറാകണമെന്നും ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ജനതാ കര്‍ഫുവുമായി പൂര്‍ണ്ണമായും സഹകരിച്ചായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ പ്രവര്‍ത്തനം. പൊലീസ് സേനയെ വീട്ടിലിരുന്നാണ് ‍ഡിജിപി നിയന്ത്രിക്കുന്നത്. 

അത്യാവശ്യ ഘട്ടം ഉണ്ടായാൽ മാത്രമെ പുറത്തിറങ്ങു എന്നാണ് ലോക്നാഥ് ബെഹ്റയുടെ തീരുമാനം. പൊലീസ് ആസ്ഥാനത്തെ ഓഫീസ് മുറി ഉപേക്ഷിച്ച് ഔദ്യോഗിക കാര്യങ്ങലെല്ലാം നിറവേറ്റിയത് വീട്ടിലിരുന്നാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
 

Follow Us:
Download App:
  • android
  • ios