Asianet News MalayalamAsianet News Malayalam

കൊവിഡ് 19 മുൻകരുതൽ; കേരളത്തിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

20ന് എറണാകുളത്ത് നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാവില്ല. എറണാകുളം കായംകുളം, കൊല്ലം-കന്യാകുമാരി റൂട്ടുകളിൽ മെമു ഓടില്ല. കൂടാതെ 12 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

COVID 19 PRECAUTIONS MORE TRAINS CANCELLED IN KERALA
Author
Trivandrum, First Published Mar 20, 2020, 1:20 AM IST

തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടി ഓടുന്ന കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. ഈ മാസം അവസാനം വരെ കൊച്ചുവേളി - മംഗളൂരു സെൻട്രൽ അന്തോദ്യ എക്സ്പ്രസ്സ് ഇരുവശത്തേക്കും സർവീസ് നടത്തില്ല. തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ്സും ഇരുവശത്തേക്കുമുള്ള സർവീസുകൾ റദ്ദാക്കി. 

20ന് എറണാകുളത്ത് നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാവില്ല. എറണാകുളം കായംകുളം, കൊല്ലം-കന്യാകുമാരി റൂട്ടുകളിൽ മെമു ഓടില്ല. കൂടാതെ 12 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 14 ട്രെയിനുകൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. യാത്രക്കാർ കുറഞ്ഞതിനാലും മുൻകരുതൽ എന്ന നിലയിലുമാണ് നടപടി.

പുതുതായി റദ്ദാക്കിയ ട്രെയിനുകൾ

1.      Train No.66315 Ernakulam – Kayankulam MEMU is fully cancelled from 20.03.2020 to 31.03.2020.

2.      Train No.66316 Kayankulam – Ernakulam MEMU is fully cancelled from 20.03.2020 to 31.03.2020.

3.      Train No.56370 Ernakulam – Guruvayur passenger train is fully cancelled from 20.03.2020 to 31.03.2020.

4.      Train No.56373 Guruvayur – Thrisur passenger train is fully cancelled from 20.03.2020 to 31.03.2020.

5.      Train No.56663 Thrisur – Kozhikode passenger train is fully cancelled from 20.03.2020 to 31.03.2020.

6.      Train No.56366 Punalur – Guruvayur passenger train is fully cancelled from 20.03.2020 to 31.03.2020.

7.      Train No.56387 Ernakulam – Kayankulam (via Kottayam) passenger train is fully cancelled from 20.03.2020 to 31.03.2020.

8.      Train No.56388 Kayankulam – Ernakulam (via Kottayam) passenger train is fully cancelled from 20.03.2020 to 31.03.2020.

9.      Train No.56043 Guruvayur – Thrisur passenger train is fully cancelled from 20.03.2020 to 31.03.2020.

10.  Train No.56044 Thrisur – Guruvayur passenger train is fully cancelled from 20.03.2020 to 31.03.2020.

11.  Train No.56365 Guruvayur – Punalur passenger train is fully cancelled from 21.03.2020 to 31.03.2020.

12.  Train No.56664 Kozhikode – Thrisur passenger train is fully cancelled from 21.03.2020 to 31.03.2020.

13.  Train No.56374 Thrisur – Guruvayur passenger train is fully cancelled from 21.03.2020 to 31.03.2020.

14.  Train No.56375 Guruvayur – Ernakulam passenger train is fully cancelled from 21.03.2020 to 31.03.2020.

15.  Train No.66304 Kollam – Kanniyakumari MEMU train is fully cancelled from 21.03.2020 to 31.03.2020.

16.  Train No.66305 Kanniyakumari – Kollam MEMU train is fully cancelled from 21.03.2020 to 31.03.2020.

17.  Train No.16355 Kochuveli – Mangalore Jn. Antyodaya Express, scheduled to leave Kochuveli on 21, 26 & 28 March, 2020 is fully cancelled.

18.  Train No.16356 Mangalore Jn. – Kochuveli Antyodaya Express, scheduled to leave Mangalore Jn. on 22, 27 & 29 March, 2020 is fully cancelled.

നേരത്തെ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക ഇങ്ങനെ

12082 - തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (മുപ്പതാം തീയതി വരെ)
12081 - കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (മുപ്പത്തിയൊന്നാം തീയതി വരെ)
22609/22610 - മംഗലാപുരം - കോയമ്പത്തൂർ ഇന്‍റർസിറ്റി എക്സ്പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
16630/ 16629 - തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
12223/ 12224 - ലോകമാന്യതിലക് - എറണാകുളം തുരന്തോ എക്സ്പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
12698/ 12697 - തിരുവനന്തപുരം ചെന്നൈ പ്രതിവാര തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും (29-ാം തീയതി വരെ)
07327/ 07328 - ബീജാപൂർ - മംഗലാപുരം സ്പെഷ്യൽ ട്രെയിൻ അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ) 
06015/ 06016 - എറണാകുളം - വേളാങ്കണ്ണി പ്രതിവാര സ്പെഷ്യൽ തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും 
22207/ 22208 - ചെന്നൈ - തിരുവനന്തപുരം എസി ആഴ്ചയിൽ രണ്ട് തവണയുള്ള തീവണ്ടി (മാർച്ച് 31 വരെ)

റദ്ദാക്കിയ പാസഞ്ചർ തീവണ്ടികൾ

1. 56737/ 56738 - സെങ്കോട്ടൈ - കൊല്ലം പാസഞ്ചർ (തിരികെയും)
2. 56740/ 56739/ 56744/ 56743/ 56333/ 56334 - കൊല്ലം - പുനലൂർ പാസഞ്ചർ (തിരികെയും)

Follow Us:
Download App:
  • android
  • ios