കൊല്ലം: ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുനലൂർ പൊലീസ് സ്റ്റേഷനിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇൻസ്പെക്ടർ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പട്രോളിങ് സംഘം അടക്കം സ്റ്റേഷനിൽ വന്നു പോയ മറ്റു പൊലീസുകാരുടെ വിശദാംശങ്ങളും ശേഖരിക്കുകയാണ്. സ്റ്റേഷൻ അണുവിമുക്തമാക്കി. 

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ദില്ലിയിൽ നിന്നെത്തിയ കൊല്ലം സ്വദേശി

അതിനിടെ അഞ്ചലിൽ കൊവിഡ് കെയർ സെന്‍ററില്‍ ലഹരി വസ്തുക്കൾ എത്തിക്കുന്നത് തടഞ്ഞവർക്ക് നേരെ ആക്രമണമുണ്ടായി. കൊവിഡ് കെയർ സെന്ററിലെ സന്നദ്ധ പ്രവർത്തകർക്കാണ് മർദനമേറ്റത്. പ്രവേശന കവാടത്തിന്റെ പൂട്ടും തകർത്തു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ മരിച്ചു