Asianet News MalayalamAsianet News Malayalam

കൊവിഡ്; കശ്മീരില് ചികിത്സയിലായിരുന്ന മലയാളികള് രോഗമുക്തരായി

ദില്ലിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കാശ്മീരിലെത്തിയവരാണ് ഇവർ. കൊവിഡ് ബാധിതരായ ഏഴ് മലയാളികളിൽ ആറ് പേരും ടെസ്റ്റുകൾ നെഗറ്റീവായി ആശുപത്രി വിട്ടു. 

covid keralites treated in kashmir recovered from disease
Author
Delhi, First Published Apr 27, 2020, 7:57 PM IST

ദില്ലി: കൊവിഡ് ബാധിച്ച് കശ്മീരില് ചികിത്സയിലായിരുന്ന മലയാളികള്ക്ക് രോഗം ഭേദമായി. ദില്ലിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കാശ്മീരിലെത്തിയവരാണ് ഇവർ. കൊവിഡ് ബാധിതരായ ഏഴ് മലയാളികളിൽ ആറ് പേരും ടെസ്റ്റുകൾ നെഗറ്റീവായി ആശുപത്രി വിട്ടു. 

ഒരാളുടെ റിസൽട്ട് നാളെ വരും. അതും നെഗറ്റീവാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ .ഇവരിൽ നാല് പേർ മലപ്പുറം ജില്ലക്കാരും രണ്ട് പേർ കണ്ണൂർ ജില്ലക്കാരും ഒരാൾ കോഴിക്കോട് ജില്ലാക്കാരനുമാണ്. ഇവരെ ശ്രീനഗറിൽ തന്നെയുള്ള സർക്കാർ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് മാറ്റി. ശ്രീനഗറിലെ ഷേർ- ഇ- കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ഇവരെ ചികിത്സിച്ചത്.  സ്കിംസിലെ (SKIMS) മെഡിക്കൽ സുപ്രണ്ട് ഡോ. ഷഫ എ ഡബ്ല്യു ദവയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘമാണ് ഇവരുടെ ചികിത്സക്ക് നേതൃത്വം നൽകിയത്. 

Read Also: കോട്ടയവും ഇടുക്കിയും ഇനി റെഡ് സോൺ, നിയന്ത്രണങ്ങൾ എങ്ങനെ, അറിയേണ്ടതെല്ലാം...

 

Follow Us:
Download App:
  • android
  • ios