തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാൻ തീരുമാനം. 50 ബസുകൾ ഉടൻ എത്തിക്കാൻ മോട്ടർവാഹനവകുപ്പിന് നിർദേശം. എല്ലാ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരോടും ഡിഎംഒ ഓഫിസിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു. 

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാർ വരുന്നത്. ഇന്നു വൈകുന്നേരം 4 മണി മുതൽ നാളെ 8 മണി വരെയാണ് ബസുകൾ വിമാനത്താവളത്തില്‍ സർവീസ് നടത്തേണ്ടത്. വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെ ഡിഎംഒ പറയുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകണം. ആവശ്യമുള്ള ബസുകൾ വിട്ടു നൽകാൻ കെഎസ്ആർടിസി തീരുമാനിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക