'സ്പീക്കറുടെത് ഔദാര്യം' ആണെന്നും സ്പീക്കർ കാട്ടിയ ഔദാര്യം ബലഹീനത ആയി കാണരുതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ
തിരുവനന്തപുരം : എന്തും പറയാനുള്ള അവകാശം ഉണ്ട് എന്ന പ്രസ്താവന അജ്ഞതയും ധിക്കാരവുമാണെന്ന് മാത്യു കുഴൽനാടനെതിരെ സിപിഎം. മൊഴി മാറ്റിപ്പറയുന്ന റിമാൻഡ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി മറുപടി പറയണം എന്ന് പറയുന്നത് സാമന്യ ബോധത്തിന് നിരക്കുന്നതല്ല. ചട്ട പ്രകാരം അനുവദിക്കാൻ കഴിയാത്ത വിഷയം ആയിട്ടും പ്രമേയം സ്പീക്കർ അനുവദിച്ചത് മാന്യതയാണ്.
'സ്പീക്കറുടെത് ഔദാര്യം' ആണെന്നും സ്പീക്കർ കാട്ടിയ ഔദാര്യം ബലഹീനത ആയി കാണരുതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. പാചക വാതക വില വർദ്ധനയിൽ സിപിഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ലോക്കൾ അടിസ്ഥാനത്തിൽ വൻ പ്രതിഷേധം ഉയർത്തണം എന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
Read More : ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ, കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്
