Asianet News MalayalamAsianet News Malayalam

പ്രളയഫണ്ട് തട്ടിപ്പും ആത്മഹത്യാ വിവാദവും; നേതാക്കള്‍ക്കെതിരെ സിപിഎം അന്വേഷണം

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിഎം ഇസ്മയില്‍, പി ആര്‍ മുരളി എന്നിവരാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ അംഗങ്ങള്‍.  കളമശ്ശേരി  ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കമുള്ളവർക്കെതിരായ പരാതിയും അന്വേഷിക്കും. 
 

cpm enquiry committee on flood relief fraud
Author
Cochin, First Published Mar 17, 2020, 9:12 AM IST

കൊച്ചി: എറണാകുളത്ത് പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പും ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ആത്മഹത്യയും സിപിഎം അന്വേഷിക്കും. നേതാക്കള്‍ക്കെതിരായ പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു.ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം കളമശ്ശേരി ഏരിയാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിഎം ഇസ്മയില്‍, പി ആര്‍ മുരളി എന്നിവരാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ അംഗങ്ങള്‍.  കളമശ്ശേരി  ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കമുള്ളവർക്കെതിരായ പരാതിയും അന്വേഷിക്കും. സക്കീർ ഹുസൈൻ അടക്കമുള്ള നേതാക്കളാണ് തന്‍റെ മരണത്തിനു ഉത്തരവാദികൾ എന്നായിരുന്നു ലേക്കല്‍ കമ്മിറ്റി അംഗം സിയാദിന്‍റെ ആത്മഹത്യാ കുറിപ്പ്.

Read Also: സിപിഎമ്മിന് തലവേദനയായി ലോക്കല്‍ സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ്; ആരോപണം നിഷേധിച്ച് നേതാക്കള്‍

വിവാദമായ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ആത്മഹത്യക്ക് പ്രളയ തട്ടിപ്പുമായി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞിരുന്നു.

Read Also: പ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണം ആവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി പി രാജു

സംഭവത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പു സംബന്ധിച്ച് സംസ്ഥാന പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് കരുതാനാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.   

Read Also: സിയാദിന്‍റെ ആത്മഹത്യ കുറിപ്പ്; പ്രളയ ദുരിതാശ്വാസ തട്ടിപ്പില്‍ സമഗ്രാന്വേഷണം വേണം: കെ സുരേന്ദ്രന്‍

Follow Us:
Download App:
  • android
  • ios