കേസിൽ അന്വേഷണം വഴി തെറ്റുകയാണ്. അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഒരു സിപിഎം നേതാവിൻ്റെയാണ്. കാർ മാറ്റിയത് സിപിഎം നേതാക്കളുടെ അറിവോടെയാണ്. പൊലീസ് കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങൾക്കെല്ലാം സിപിഎം ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ അന്വേഷണം വഴി തെറ്റുകയാണ്. അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഒരു സിപിഎം നേതാവിൻ്റെയാണ്. കാർ മാറ്റിയത് സിപിഎം നേതാക്കളുടെ അറിവോടെയാണ്. പൊലീസ് കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി ബന്ധം സ്ഥാപിക്കുന്നവർ പാർട്ടിയിലുണ്ടാകില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ കാറാണ് അർജ്ജുൻ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചത്. പാർട്ടിക്കാർ എന്ന വ്യാജേനെയാണ് സൈബറിടങ്ങളിൽ കള്ളക്കടത്തുകാരുടെ പ്രവർത്തനം. 

Read Also: കള്ളക്കടത്തുകാരുമായി ബന്ധമുള്ളവരെ പാർട്ടിയിൽ വേണ്ട; ശുദ്ധീകരണത്തിന് സിപിഎം

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona