ക്വാറി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പാർട്ടി അംഗത്തിന്റെ പരാതിയിലാണ് നടപടി. അനിൽ ക്വാറി ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് കിളിമാനൂർ ഏരിയ കമ്മിറ്റിക്കാണ് പരാതി ലഭിച്ചത്.
തിരുവനന്തപുരം : സിപിഎം (CPM) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മൈനിംഗ് കോർപ്പറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു. ക്വാറി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പാർട്ടി അംഗത്തിന്റെ പരാതിയിലാണ് നടപടി. അനിൽ ക്വാറി ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് കിളിമാനൂർ ഏരിയ കമ്മിറ്റിക്കാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മുന്നംഗ കമീഷൻ അന്വേഷിച്ച് റിപ്പോർട്ട് നൽകും.
സിൽവർ ലൈനിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ഉയർന്ന നഷ്ടപരിഹാരം നൽകണം-എ കെ ബാലൻ
പാലക്കാട്: ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിലൂടെ കെറെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.കെ ബാലന്‍. അവരുടെ ആശങ്കകൾക്ക് പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ ഭൂമി വിട്ടുകിട്ടും. കീഴാറ്റൂരില്‍ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാര്‍ട്ടിക്കൊപ്പമാണെന്നും എകെ ബാലൻ പറഞ്ഞു. കരട് നയരേഖയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് കടുംപിടുത്തമില്ല. മുന്നണിയിലും പാര്‍ട്ടി കീഴ്ഘടകങ്ങളിലും ചര്‍ച്ച നടത്തി ആവശ്യമായ ഭേധഗതികള്‍ വരുത്തുമെന്നും എ.കെ ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോ- കോടിയേരി
കെ റെയിൽ പ്രതിഷേധങ്ങൾ രാഷ്ട്രീയ സമരങ്ങൾ മാത്രമാണെന്നാരോപിച്ച് പ്രതിരോധിക്കുകയാണ് സിപിഎം. സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഇവിടം നന്ദിഗ്രാം പോലെയാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
'കോൺഗ്രസ്, ബിജെപി, എസ് ഡി പി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയിൽ പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്. എതിർപ്പിന് വേണ്ടിയുള്ള എതിർപ്പാണിത്'. കെ റെയിൽ സർവേ കല്ലുകളിളക്കി മാറ്റുകയും കല്ലിടൽ തടയുകയും ചെയ്യുന്നതിനെ കോടിയേരി വിമർശിച്ചു. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.
