കോടിയേരി ബാലകൃഷ്ണന്‍ ഏരിയാ സമ്മേളനങ്ങളിലും പൊതു പരിപാടികളിലും സജീവമായതോടെ സെക്രട്ടറി സ്ഥാനത്തെക്കുള്ള മടക്കം തീരുമാനിക്കുമോ എന്നതും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു. 

തിരുവനന്തപുരം: സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പെരിയ ഇരട്ടക്കൊലക്കേസില്‍ (Periya murder case) ഉദുമ മുന്‍ എംഎല്‍എ (Uduma MLA) കെവി കുഞ്ഞിരാമനെ (KV Kunjihraman) സിബിഐ (CBI) പ്രതിചേര്‍ത്ത സാഹചര്യത്തില്‍ സിപിഎം പ്രതിരോധത്തിലാണ്. ഒരിടവേളക്ക് ശേഷം സിബിഐക്കെതിരായ രാഷ്ട്രീയ പ്രചാരണം സിപിഎം തുടങ്ങുമോ എന്നതാണ് പ്രധാനം. വഖഫ് (waqf) നിയമനം പിഎസ്‌സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ലീഗ് നീക്കം ദുര്‍ബലപ്പെടുത്താനായതോടെ തുടര്‍ നീക്കങ്ങളും സിപിഎം ചര്‍ച്ചചെയ്‌തേക്കും. കോടിയേരി ബാലകൃഷ്ണന്‍ ഏരിയാ സമ്മേളനങ്ങളിലും പൊതു പരിപാടികളിലും സജീവമായതോടെ സെക്രട്ടറി സ്ഥാനത്തെക്കുള്ള മടക്കം തീരുമാനിക്കുമോ എന്നതും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു.

Sandeep Murder : സന്ദീപ് കൊലപാതകം; നാല് പ്രതികൾ പിടിയിൽ;പിടിയിലായത് ആലപ്പുഴ കരുവാറ്റയിൽ നിന്ന്

Waqf : വഖഫ് വിവാദം: പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് മറ്റ് സംഘടനകള്‍

Omicron : രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത;സൈകോവ് ഡി ഏഴ് സംസ്ഥാനങ്ങളിൽ നൽകും