നിയന്ത്രണം വിട്ട കാർ എതിർ വശത്തൂകൂടെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ അടുത്ത വീടിൻ്റെ ​ഗേറ്റിലിടിച്ചാണ് നിന്നത്. 

കൊല്ലം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് അന്തരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് ആദർശ്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ രാത്രി എട്ടരയോടെയാണ് അപകടം. കാറിൽ യാത്ര ചെയ്യുകയായിരുന്നു ആദർശ്. നിയന്ത്രണം വിട്ട കാർ എതിർ വശത്തൂകൂടെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ അടുത്ത വീടിൻ്റെ ​ഗേറ്റിലിടിച്ചാണ് നിന്നത്. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. കാറിൽ കുടുങ്ങിക്കിടന്ന ആദർശിനെ ഫയർഫോഴ്സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദർശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി; തിക്കിലും തിരക്കിലും നിരവധി പേർ വീണു, ഗേറ്റ് എടുത്തു ചാടിയയാൾക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം