വെള്ളമുണ്ട, തരുവണ സ്കൂളുകളിലെത്തി രേഖകൾ പരിശോധിച്ച ശേഷമാണ് ജില്ലാ വിദ്യാഭ്യസ വകുപ്പ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
കൽപ്പറ്റ : സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്‍റെ അധ്യാപക നിയമന വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. വെള്ളമുണ്ട, തരുവണ സ്കൂളുകളിലെത്തി രേഖകൾ പരിശോധിച്ച ശേഷമാണ് ജില്ലാ വിദ്യാഭ്യസ വകുപ്പ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
വയനാട് വിദ്യാഭ്യസ വകുപ്പിലെ അക്കൗണ്ട്സ് ഓഫീസർ കെ സി രജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഉദ്യോഗസ്ഥർ വെള്ളമുണ്ട എയുപി സ്കൂളിലും തരുവണ സർക്കാർ സ്കൂളിലും നേരിട്ടെത്തി അന്വേഷണം നടത്തി. സ്കൂളിലെ രേഖകൾ പരിശോധിച്ചു. മാനന്തവാടി എഇഒയിൽ നിന്നും വിവരങ്ങൾ തേടി.
സിപിഎം നേതാവിന്‍റെ മകന്‍റെ അധ്യാപക നിയമന വിവാദം; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി
പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരില്ലാതെ അന്വേഷണ ചുമതല അക്കൗണ്ട്സ് ഓഫീസർക്ക് നൽകിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ രാഷ്ട്രീയ ഇടപെടൽ കൂടതലാണെന്ന് എൻജിഒ അസോസിയേഷൻ കുറ്റപ്പെടുത്തി. സ്വന്തക്കാർക്ക് നിയമനം നൽകുന്നതിന് വേണ്ടി സർക്കാർ ജീവനക്കാരുടെ മേൽ സമ്മർദ്ദമേറുകയാണ്. കുട്ടികളുടെ എണ്ണം തികയ്ക്കാൻ വ്യാജ ടിസിയടക്കം ഉപയോഗിച്ച വെള്ളമുണ്ട സ്കൂൾ മാനേജ്മെന്‍റിനെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.
അന്വേഷണം വാർത്ത പുറത്ത് വന്നതിന് പിന്നാലെ
വെള്ളമുണ്ട എയുപി സ്കൂൾ മാനേജ്മെന്‍റിന്‍റെ കള്ളകളികൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവന്ന് കൊണ്ടുവന്നതിന് പിന്നാലെയാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയത്. ഉദ്യോഗസ്ഥർ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപകനിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ മാനനന്തവാടി എഇഒ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. വെള്ളമുണ്ട സ്കൂളിൽ സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍റെ മകൻ രഞ്ജിത്തിന് നിയമനം നൽകുന്ന കാര്യം അറിഞ്ഞിട്ടില്ല. ക്രമക്കേടുകൾക്ക് കൂട്ടുനിന്നിട്ടില്ലെന്നുമാണ് മാനന്തവാടി എഇഒ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
