Asianet News MalayalamAsianet News Malayalam

'പൊലീസിന്‍റെ നില വിട്ട പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കി'; ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം

പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ പാർട്ടി നേതാക്കൾ ഇടപെടരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഘടക കക്ഷി നേതാക്കൾ പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യങ്ങൾ നേടുന്നുണ്ടെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.

criticism against kerala police in CPM Idukki district conference
Author
Idukki, First Published Jan 4, 2022, 8:44 AM IST

പാലക്കാട്: സിപിഎം (CPM) ഇടുക്കി ജില്ലാ സമ്മേളനത്തിൽ (Idukki District Conference) പൊലീസിനെതിരെയും രൂക്ഷ വിമർശനം. പൊലീസിൻ്റെ (Police) നില വിട്ട പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് പ്രതിനിധികളുടെ വിമർശനം. പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ പാർട്ടി നേതാക്കൾ ഇടപെടരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഘടകകക്ഷി നേതാക്കൾ പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യങ്ങൾ നേടുന്നുണ്ടെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.

സിപിഐക്കെതിരെയും കടുത്ത വിമർശനം പൊതു ചർച്ചയിൽ ഉയർന്നു. റവന്യു വകുപ്പിൽ ഭൂ പതിവ് ചട്ടം മുതലാക്കി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു. ദേവികുളം മുൻ എൽഎൽഎ എസ് രാജേന്ദ്രനെതിരെ നടപടി വൈകിയതിലും ജില്ലാ നേതൃത്വത്തിനെതിരെ വിമർശനമുണ്ടായി. ആലപ്പുഴയും എറണാകുളം അടക്കമുള്ള ജില്ലകളിൽ മുതിർന്ന നേതാക്കൾക്ക് എതിരെ ശക്തമായ നടപടിയുണ്ടായിട്ടും രാജേന്ദ്രനെതിരെ നടപടിയെടുക്കാൻ വൈകിയെന്നാണ് ആരോപണം ഉണ്ടായത്. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ച ഇന്നും തുടരും.

Also Read: 'കൊലപാതകം നടത്തിയവർ പൊലീസിനെ കുറ്റം പറയുന്നു'; പൊലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

Also Read: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം; അവസാന നിമിഷം നിലപാട് മാറ്റി രാജേന്ദ്രന്‍, എത്തിയില്ല

Follow Us:
Download App:
  • android
  • ios