വിനോദ് ആവശ്യപെട്ടത് പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നും പിന്നീട് തുക തിരികെ ലഭിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് ഇവര്‍ പോലീസിൽ പരാതി നൽകിയത്

കൊച്ചി: ക്രിപ്റ്റോ കറൻസി തട്ടിപ്പില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി വിനോദാണ് പൊലീസ് പിടിയിലായത്. ക്രിപ്റ്റോ കറൻസിയില്‍ പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപത്തുകയുടെ മൂന്നിരട്ടി തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. അല്ലപ്ര, ഇരിങ്ങോൾ സ്വദേശികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിനോദ് തട്ടിയെടുത്തെന്നാണ് പരാതി. 

ഭീകരതയ്ക്ക് ധനസഹായം നൽകലും കള്ളപ്പണം വെളുപ്പിക്കലും; ക്രിപ്റ്റോയുടെ അപകടസാധ്യതകൾ ഇവയാണെന്ന് നിർമ്മല സീതാരാമൻ

ക്രിപ്റ്റോ കറൻസിയില്‍ പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്ന പരാതിയിലാണ് വിനോദിന്റെ അറസ്റ്റ്. അല്ലപ്ര , ഇരിങ്ങോൾ സ്വദേശികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിനോദ് തട്ടിയെടുത്തെന്നാണ് പരാതി. വിനോദ് ആവശ്യപെട്ടത് പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നും പിന്നീട് തുക തിരികെ ലഭിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് ഇവര്‍ പോലീസിൽ പരാതി നൽകിയിരുന്നു.

ക്രിപ്റ്റോയെ തള്ളി ബിൽ ഗേറ്റ്സ്

യു കെ ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടർ കം ചെയർമാൻ ആണെന്ന് പരിചയപ്പെടുത്തിയാണ് വിനോദ് പണം നിക്ഷേപമായി സ്വീകരിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിൽ ബിസിനസ് മീറ്റ് നടത്തിയാണ് വിനോദ് നിരവധി പേരിൽ നിന്നും പണം വാങ്ങിയിരുന്നത്. സമാനമായ രീതിയിൽ കോട്ടയം ജില്ലയിലെ പാലാ, ഏറ്റുമാനൂർ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ കോട്ടപ്പടി പൊലീസ് സ്റ്റേഷനുകളിലും വിനോദിനെതിരെ പണം തട്ടിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

അഭയം തേടി യുക്രൈൻ; ക്രിപ്റ്റോ കറൻസിയുടെ ചീത്തപ്പേര് മാറുന്നു

ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിന്‍റെ പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി ഇതുവരെ നടന്നിട്ടുള്ളത് എന്നാണ് ഏകദേശ വിലയിരുത്തൽ. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട്. കേസില്‍ നിരവധി പേര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശി നിഷാദ് വിദേശത്ത് ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

വന്‍ സുരക്ഷാ വീഴ്ച; 111 കോടി രൂപ മൂല്യമുള്ള ക്രിപ്റ്റോ അടിച്ചു മാറ്റി ഹാക്കര്‍മാര്‍