രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് ഹണി ഭാസ്‌കർ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് പിന്നാലെ സൈബർ ആക്രമണം. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന സൈബഡർ പ്രൊഫൈലുകളിൽ നിന്നാണ് എഴുത്തുകാരി ഹണി ഭാസ്‌കർ, ട്രാൻസ്ജെൻഡർ അവന്തിക തുടങ്ങിയവർക്ക് നേരെയാണ് അതിരൂക്ഷ സൈബർ ആക്രമണം നടക്കുന്നത്. ഹണി ഭാസ്കർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം അവന്തികയ്ക്ക് പിന്തുണയുമായി ട്രാൻസ്ജൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരി അരുണിമ രംഗത്തെത്തി.
സൈബർ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഹണി ഭാസ്കർ നൽകിയ പരാതിയിൽ 9 പേർക്കെതിരെയാണ് തിരുവനന്തപുരം സൈബർ സെൽ കേസെടുത്തത്. ഐടി ആക്ട് അടക്കം ചുമത്തിയാണ് കേസ്. രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി ഉന്നയിച്ചതിന് പിറകെ തനിക്ക് നേരെ വ്യക്തിഹത്യയും സൈബർ ആക്രമണവും നടക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഹണി ഭാസ്‌കർ ആരോപിച്ചത്. വിവിധ പ്രൊഫൈൽ ലിങ്കും പോസ്റ്റുകളും ഉൾക്കൊള്ളിച്ചാണ് മുഖ്യമന്ത്രിയക്ക് പരാതി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആരോപണം ഉന്നയിച്ച ട്രാൻസ്ജെൻ്റർ അവന്തികയ്ക്ക് പിന്തുണയുമായാണ് ട്രാൻസ്ജൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ അരുണിമ രംഗത്ത് വന്നത്.. രാഹുലിനെതിരെ നടപടി ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു. അവന്തിക നിയമ നടപടിയുമായി മുന്നോട്ട് പോയാൽ ഒപ്പം നിൽക്കുമെന്നും അരുണിമ പറഞ്ഞു.

