ആന്റോ ആന്റണിയുടെ പേര് സഭ നിർദേശിച്ചെന്ന വാർത്തകൾ തള്ളിയാണ് സഭ രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചർച്ചയിൽ കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി ദീപിക. ആന്റോ ആന്റണിയുടെ പേര് സഭ നിർദേശിച്ചെന്ന വാർത്തകൾ തള്ളിയാണ് സഭ രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ മുഖപ്രസംഗത്തിൽ ദീപിക രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. അധ്യക്ഷന്റെ മതം മാത്രമല്ല, മതേതരത്വമാണ് മുഖ്യമെന്നും മുഖപ്രസംഗത്തിൽ ഓർമ്മപ്പെടുത്തലുണ്ട്.
കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന വിഷയത്തിൽ പാര്‍ട്ടിക്കൊരു സംവിധാനമുണ്ട്. പാര്‍ട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനെടുക്കുമെന്നാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ ഇതുവരെ പ്രിയങ്ക ഗാന്ധി ഇടപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിക്ക് ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.


