ഡെൽറ്റ പ്ലസ് വൈറസ് വകഭേദം സ്ഥിരീകരിച്ച നാലുവയസ്സുള്ള കുട്ടി സുഖം പ്രാപിച്ചു. നിലവില്‍ നെഗറ്റീവാണ്. എന്നാലും കുട്ടിയെ നിരീക്ഷിക്കാനാണ്  ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

പത്തനംതിട്ട: കൊവിഡ് വൈറസിന്‍റെ ഗുരുതര വകഭേദമായ ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ തീരുമാനം. പ്രത്യേകസംഘം നാളെ സ്ഥലത്ത് സന്ദർശനം നടത്തും. കടപ്രയില്‍ പരിശോധന ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. 

സംസ്ഥാനത്ത് ആദ്യമായി പാലക്കാട്ടും പത്തനംതിട്ടയിലും കൊവിഡിന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഡെൽറ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തിൽ ശക്തമായ പരിശോധനകൾ നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. ഡെൽറ്റ പ്രസ് കണ്ടെത്തിയ കടപ്ര പഞ്ചായത്തിലെ കോളനികൾ കേന്ദ്രീകരിച്ച്, വ്യാപകമായ പരിശോധനകൾ നടത്തും. ഡെൽറ്റ പ്ലസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 14, 18 വാർഡുകളിൽ ഉള്ളവർക്കാണ്. ഇവിടെയുള്ള എല്ലാ കൊവിഡ് ബാധിതരെയും ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ സ്രവം ഉൾപ്പടെ വാർഡിൽ രോഗബാധയുണ്ടെന്ന് സംശയമുള്ള എല്ലാവരുടെയും സ്രവസാമ്പിളുകളും പരിശോധനയ്ക്ക് അയക്കും. കടപ്ര പഞ്ചായത്തിലെ ടിപിആർ നിരക്ക് നിലവിൽ 18.42 ആണ്.

Read More: ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്തം, പരിശോധനകൾ കൂട്ടുമെന്ന് ഡിഎംഒ

ഡെൽറ്റ പ്ലസ് വൈറസ് വകഭേദം സ്ഥിരീകരിച്ച നാലുവയസ്സുള്ള കുട്ടി സുഖം പ്രാപിച്ചു. നിലവില്‍ നെഗറ്റീവാണ്. എന്നാലും കുട്ടിയെ നിരീക്ഷിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.