തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിര്‍ദേശം നല്‍കിയെന്ന് ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും ഡിജിപി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന്  ലോക്നാഥ് ബെഹ്റ വിശദമാക്കി. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രക്ഷോഭപരിപാടികളിൽ കേസൊന്നുമുണ്ടായില്ല. ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഡിജിപി രംഗത്തെത്തിയതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേർന്ന് തടസ്സമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ഇത് പ്രാവർത്തികമാക്കിത്തുടങ്ങിയിട്ടുണ്ടെന്നും പ്രചാരണമുണ്ടായതോടെയാണ് ഡിജിപിയുടെ വിശദീകരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്ഐ റാലി; അഭിവാദ്യമര്‍പ്പിച്ച് യൂത്ത് ലീഗ്
'രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചാൽ ജയിലിൽ', വിദ്യാർത്ഥി സമരത്തിനെതിരെ അമിത് ഷാ

പൗരത്വ നിയമ ഭേദ​ഗതിയെക്കുറിച്ച് യുവാക്കൾ‌ക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നു; ആവർത്തിച്ച് പ്രധാനമന്ത്രി