വിശ്രമമുറികളിൽ പൊലീസുകാരുടെ യൂണിഫോമിനും ഷൂവിനും വിലക്ക്, വിവാദമായി റേഞ്ച് ഡിഐജി സർക്കുലർ; പ്രതിഷേധം
വിശ്രമമുറികളിൽ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കുന്നതിനാണ് പുതിയ സർക്കുലറിൽ കർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിശ്രമമുറികളിൽ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുതെന്നാണ് റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിലുള്ളത്.
കൊച്ചി: എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളിൽ പുതിയ മാർഗനിർദ്ദേശവുമായി റേഞ്ച് ഡിഐജി. വിശ്രമമുറികളിൽ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കുന്നതിനാണ് പുതിയ സർക്കുലറിൽ കർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിശ്രമമുറികളിൽ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുതെന്നാണ് റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിലുള്ളത്.
വിശ്രമമുറികളിൽ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുത്. മറിച്ച് വീട്ടിൽ നിന്ന് തന്നെ യൂണിഫോം ധരിച്ച് എത്തണം. വിശ്രമമുറികളിലെ കട്ടിലുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും റേഞ്ച് ഡി ഐജി പുട്ട വിമലാദിത്യയുടെ സർക്കുലറിൽ പറയുന്നു. ഈ മാസം അവസാനത്തോടെ സർക്കുലർ നടപ്പിലാക്കണം. അതേസമയം, നിർദ്ദേശം പ്രായോഗികമല്ലെന്നാണ് പൊലീസ് സേനയിൽ നിന്നുയർന്നുവരുന്നത്. ഇതിനെതിരെ സേനയിൽ പ്രതിഷേധം ശക്തമാവുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്ന് വന്ന് പോകുന്ന ഉദ്യോഗസ്ഥർക്കടക്കം യൂണിഫോം സൂക്ഷിക്കാൻ അനുവദിക്കാത്തത് പ്രായോഗികമല്ലെന്നാണ് വാദം.
മദ്യപിക്കുകയോ ലഹരി വസ്തുക്കൾ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മറ്റൊരു ഉത്തരവ് പുറത്ത് വന്നിരുന്നു. മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നായിരുന്നു എഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നത്. പല സ്ഥങ്ങളിലും മദ്യപിച്ച് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും എഡിജിപി എംആർ അജിത് കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു.
കരിവണ്ണൂർ തട്ടിപ്പ് കേസ്: അന്വേഷണം ഉന്നതരിലേക്ക്, കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ഈ മാസം 23ന് എഡിജിപി ഇറക്കിയ സർ്കുലറിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. മദ്യിപിച്ച് ജോലിക്കെത്തിയ ഉദ്യോഗസ്ഥരുടെ പരാക്രമങ്ങൾ അടുത്തിടെ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്. മദ്യപിച്ചോ ലഹരി വസ്തുക്കൾ ഉപയോഗിച്ച് ജോലിക്കെത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് സർക്കുലർ. ഓരോ യൂണിറ്റ് മേധാവിയും ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയണം. അവർക്ക് വേണ്ട ചികിത്സയോ മറ്റോ മൽകണം. യോഗങ്ങളിൽ പ്രശ്നങ്ങൾ മനസ്സിലാക്കണം. തിരുത്താനുള്ള നടപടികൾ കൈക്കൊണ്ടിട്ടും ഇത് ആവർത്തിക്കുകയാണെങ്കിൽ കർശന നടപടിയെടുക്കണം. ഓരോ യൂണിറ്റിലും സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥർ ഇതിൽ ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8