സെപ്റ്റംബർ 18 മുതൽ ടോമിൻ തച്ചങ്കരി ജയിലിലായിരുന്നു. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ആശ്വാസം. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് എ ബദറുദ്ദീനാണ് തച്ചങ്കരിയുടെ അപ്പീൽ പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം അനുവദിച്ചത്. പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. കോട്ടയം വിജിലൻസ് കോടതിയാണ് ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും മുപ്പത് ലക്ഷത്തിലധികം രൂപ പിഴയും വിധിച്ചത്. സെപ്റ്റംബർ 18 മുതൽ തച്ചങ്കരി ജയിലിലാണ്. വാടക വരുമാനം, കുടുംബ സ്വത്ത്, ഇതൊന്നും വിചാരണ കോടതി ഉത്തരവിൽ കണക്കിലെടുത്തില്ലെന്നായിരുന്നു തച്ചങ്കരിയുടെ അപ്പീലിലെ പ്രധാന വാദം.

YouTube video player