ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃതമനസ്സുള്ളവരാണെന്നും രാ​ഗേഷ് കുറ്റപ്പെടുത്തി.   

തിരുവനന്തപുരം:അഭിനന്ദന വിവാദത്തിൽ പ്രതികരണവുമായി കെ കെ രാ​ഗേഷ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുമ്പോഴാണ് വിഷയത്തിൽ പ്രതികരണവുമായി കെ കെ രാ​ഗേഷ് രം​ഗത്തെത്തുന്നത്. വിവാദം അനാവശ്യമെന്ന് രാ​ഗേഷ് പറഞ്ഞു.

യൂത്ത് കോൺ​ഗ്രസ് നിലപാട് ദൗർഭാ​ഗ്യകരമെന്ന് പറഞ്ഞ രാ​ഗേഷ് നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമർശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃതമനസ്സുള്ളവരാണെന്നും രാ​ഗേഷ് പറഞ്ഞു. പ്രൊഫഷണൽ അഭിപ്രായം പറഞ്ഞ ഉദ്യോഗസ്ഥയെ സ്ത്രീയെന്ന പരിഗണന നൽകാതെ ആക്രമിക്കുന്നുവെന്നും കെ.കെ.രാഗേഷ് കുറ്റപ്പെടുത്തി.

''കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട് 
Thank you, for always considering us with utmost respect--an art that is getting endangered in power corridors across the globe.'' എന്നായിരുന്നു കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

പോസ്റ്റിന് പിന്നാലെ ദിവ്യക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് ആയിരുന്നു കെ. മുരളീധരന്‍റെ പ്രതികരണം. ഇന്നലെ ഇൻസ്റ്റഗ്രാം പോസ്റ്റ് വിവാദമായ ഘട്ടത്തിൽ ദിവ്യക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ഘടകം രംഗത്ത് വന്നിരുന്നു. എകെജി സെൻ്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓർക്കണമെന്നായിരുന്നു പ്രതികരണം. ഇതിനോട് ദിവ്യ പ്രതികരിക്കുകയും ചെയ്തു. താൻ പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നുള്ള കാര്യമാണെന്നും ഒരാളെ കുറിച്ച് നല്ലത് പറയുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നുമായിരുന്നു ദിവ്യ എസ് അയ്യരുടെ ചോദ്യം. 

കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആ‍‌ർ കവചം! കഠിനാധ്വാനത്തിന്റെ മഷിക്കൂട്: ദിവ്യ എസ് അയ്യർ ഐ എ എസ്

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates