ആലുവയിൽ കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റൽ രാജിനെതിരെ പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാലു ജീവപര്യന്തവും 35 വർഷത്തെ അധിക തടവും വിധിച്ച് കോടതി. 2023ൽ നടന്ന ക്രൂരമായ സംഭവത്തിലാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയുടെ ഉത്തരവ്.
തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്ത്യൻ രാജിനെയാണ് കോടതി ശിക്ഷിച്ചത്. ആലുവ എടയപ്പുറത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുഞ്ഞിനെയാണ് പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
2023 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവ എടയപ്പുറത്തുളള വാടകവീട്ടിൽ നിന്നാണ് ഒൻപതുവയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയത്. ജീവപര്യന്തത്തിനു പുറമേ പ്രതി 20,81,000 രൂപ പിഴയും ഒടുക്കണമെന്ന് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി സന്ദീപ് കൃഷ്ണ ഉത്തരവിട്ടു.
മാനസികാസ്വാസ്ഥ്യമുളള സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ക്രിസ്ത്യൻ രാജ് പ്രതിയാണ്. ഇയാൾക്കെതിരെ പൊലീസ് കാപ്പ കേസും ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു ഹാജരായി.


