തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ യൂണിറ്റ് റൂമിൽ നിന്ന് ഉത്തരക്കടലാസ് കെട്ടുകൾ പിടിച്ചെടുത്തതിൽ ദുരൂഹത ഉണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെകെ സുമ. സംഘര്‍ത്തിന്‍റെയും പിന്നാലെ വന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ യൂണിറ്റ് മുറിയിൽ കയറി വിശദമായി പരിശോധിച്ചിരുന്നു. അരിച്ച് പെറുക്കി നോക്കിയിട്ടും കാണാതിരുന്ന ഉത്തരക്കടലാസ് കെട്ട് പിന്നീട് കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെന്നാണ് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെകെ സുമ പറയുന്നത്. "

സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രിൻസിപ്പാളിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെകെ സുമ പറഞ്ഞു .